Human sacrifice: The body parts of the two women were found, the police said that accused Shafi is not cooperating with the investigation
സ്വന്തം ലേഖകന്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ നരബലിക്കു വിധേയയായ റോസ്ലിയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടം കണ്ടെത്തി. തലയോട്ടിയും മറ്റു ശരീരാവശിഷ്ടങ്ങളും ചുവന്ന കുടയും ആഴമുള്ള കുഴിയില്‍ നിന്ന് കണ്ടെത്തി.
ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട്ടുപറമ്പില്‍ നിന്നു കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റുക. ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഴിച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നാല് കുഴികളിലായാണ് മറവ് ചെയ്തിരുന്നത്. കണ്ടെത്തിയ ഭാഗങ്ങള്‍ വിശദപരിശോധനയ്ക്കായി മാറ്റി.
കൊല്ലപ്പെട്ട ആദ്യത്തെയാളുടെ ശരീരാവശിഷ്ടങ്ങള്‍ ഇവിടെനിന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എല്ലാ ശരീരഭാഗങ്ങളും ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.
പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ നരബലിക്കായി കടത്തിക്കൊണ്ടു വന്നുവെന്നാണ് കരുതുന്നത്. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
പ്രതി മുഹമ്മദ് ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി പറഞ്ഞു. കൊലപാതകത്തില്‍ പ്രതികള്‍ മൂര്‍ക്കും പങ്കുണ്ട്. കൂടുതല്‍ വ്യക്തികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡി.ഐ.ജി അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഇയാള്‍ക്കെതിരേ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.
പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ട്. പല തെളിവുകളും കണ്ടെത്താനുമുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിലെ കോടതിയില്‍ ഹാജരാകും. പത്തനംതിട്ടയിലുള്ള പ്രതികളെയെല്ലാം ഇന്നുരാത്രി കൊച്ചിയിലേക്ക് കൊണ്ടുപോകും.ദമ്പതികള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നു. ഇതു തീര്‍ക്കുന്നതിനാണ് ആഭിചാരത്തിന്് ഷാഫിയെ സമീപിച്ചതെന്നും പൊലീസ് പറയുന്നു.
ഫേസ് ബുക്കിലെ വ്യാജ ഐ.ഡി വഴിയാണ് ഷാഫി ദമ്പതികളെ പരിചയപ്പെട്ടത്. പ്രതികള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയിക്കുന്നുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങളായാണ് പൊലീസ് കേസന്വേഷിക്കുന്നത്.
ലോട്ടറി വില്‍പനക്കാരിയായ പത്മയെ കഴിഞ്ഞ മാസം 26നാണ് കടവന്ത്രയില്‍ നിന്ന് കാണാതായത്. ഇവരുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണമാണ് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തിരുവല്ലയില്‍ എത്തിയത്. സമാന രീതിയില്‍ കാലടിയില്‍ നിന്ന് ജൂണില്‍ റോസ് ലി എന്ന സ്ത്രീയേയും കാണാനില്ലെന്ന കാര്യം പിന്നീടാണ് പൊലീസ് മനസ്സിലാക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
COMMENTS