Harry Potter actor Robbie Coltrane passed away
ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ റോബി കോള്‍ട്രേയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ താരമാണ് റോബി കോള്‍ട്രേയ്ന്‍.
ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസ് ക്രാക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ ഹാരി പോട്ടര്‍ ചിത്രങ്ങളിലെല്ലാം ഹാഗ്രിഡ് എന്ന കഥാപാത്രമായി തിളങ്ങിയ നടനാണ് അദ്ദേഹം.
ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Harry Potter, Robbie Coltrane,British
COMMENTS