Governor order about Kerala university issue
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത 15 അംഗങ്ങളെ പിന്‍വലിച്ച് ബുധനാഴ്ച തന്നെ ഉത്തരവിറക്കണമെന്നതാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
വിസി നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞ സംഭവത്തോടെയാണ് കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ കടന്നത്.
എന്നാല്‍ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാല്‍ അംഗങ്ങളെ പിന്‍വലിക്കാനാവില്ലെന്നും വൈസ് ചാന്‍സലര്‍ നേരത്തെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ അന്ത്യശാസനം.
Keywords: Governor, Kerala university, Order
COMMENTS