Government in highcourt against Eldhose Kunnappilli
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ മുന്നോട്ടുപോകുന്നതില്‍ തടസ്സം വരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മാത്രമല്ല ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസന്വേഷണവുമായി സഹകരിക്കണം, പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തരുത് തുടങ്ങി 11 കര്‍ശന ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
കഴിഞ്ഞ ദിവസം തനിക്കെതിരെ വേറെയും കള്ളത്തെളിവുകളുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുയെന്ന എല്‍ദോസിന്റെ പരാതിയില്‍ കോടതി താത്ക്കാലിക ജാമ്യവും അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: High court, Eldhose Kunnappilli, Anticipatory bail
COMMENTS