ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ സ...
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
ഇത്തരത്തില്‍ കേസ് ബാംഗ്ലൂരിലേക്ക് മാറ്റുന്നത് സംസ്ഥാനഭരണത്തില്‍ വിപരീതഫലമുണ്ടാക്കുമെന്നും കേരളത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുമെന്നത് ഇ.ഡിയുടെ ആശങ്ക മാത്രമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
ബാംഗ്ലൂരിലേക്ക് വിചാരണ നടപടികള്‍ മാറ്റുന്നത് സംസ്ഥാനത്തിന്റെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
Keywords: Supreme court, ED, Government


COMMENTS