Gold smuggling case
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയതായി ഇ.ഡി സുപ്രീംകോടതിയില്‍. സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇ.ഡി ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരമാണെന്നും അതിനാല്‍ തന്നെ അത് മറ്റാരുടെയും സ്വാധീനത്താല്‍ അല്ലെന്ന് വ്യക്തമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബാംഗ്ലൂരേക്ക് മാറ്റണമെന്ന ഹര്‍ജി സമര്‍പ്പിച്ചത് രാഷ്ട്രീയലക്ഷ്യത്തോടെയല്ലെന്നും അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുള്ളതിനാലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിന്റെ ആരംഭഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ മൂടിവയ്ക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമായിരുന്നു ഇത്തരമൊരു നടപടിയെന്നും പിന്നീട് യാതൊരുവിധത്തിലുമുള്ള സഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Keywords: Supreme court, ED, CM, Bangalore
COMMENTS