Four Russian helicopters were shot down by the Ukrainian Air Force within 18 minutes. The incident took place in southern Ukraine
കീവ് : 18 മിനിറ്റിനുള്ളില്‍ നാല് റഷ്യന്‍ ഹെലികോപ്റ്ററുള്‍ ഉക്രേനിയന്‍ വ്യോമസേന വെടിവച്ചിട്ടു. തെക്കന്‍ ഉക്രെയിനിലാണ് സംഭവം. ഉക്രേനിയന്‍ എയര്‍ഫോഴ്സിന്റെ പ്രസ് സര്‍വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നു രാവിലെ 08:40 മുതല്‍ 08:58 വരെയാണ് വ്യോമസേനയുടെ വിമാനവേധ മിസൈല്‍ യൂണിറ്റുകള്‍ കോപ്ടറുകള്‍ വെടിവച്ചിട്ടത്.
പ്രാഥമിക വിവരമനുസരിച്ച് ഒരു ഹെലികോപ്റ്റര്‍ റഷ്യന്‍ നിയന്ത്രണത്തില്‍ നിന്നു മോചിപ്പിച്ച പ്രദേശത്താണ് വീണത്. മറ്റു മൂന്നെണ്ണം മുന്നിരയ്ക്കടുത്തു വീണു. മറ്റു രണ്ടു കോപ്ടറുകള്‍ കൂടി വീഴ്ത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 270 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രെയിന് അവകാശപ്പെട്ടു. ഇതുവരെ 63,380 റഷ്യന്‍ സൈനികരെ വധിച്ചതായാണ് ഉക്രെയിന് പുറത്തുവിട്ട കണക്ക്.
ഇതിനിടെ, ബെലാറസിലെ സൈനിക-വ്യാവസായിക സമുച്ചയത്തില്‍ നിന്ന് റഷ്യയിലേക്ക് ടാങ്കുകളും മറ്റും തിരക്കിട്ട് സജ്ജമാക്കി അയയ്ക്കുകയാണ്. കഴിഞ്ഞ ദിവസം 20 ടി -72 ടാങ്കുകള്‍ റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് അയച്ചു. ഉക്രെയിന് ആക്രമണത്തില്‍ തകര്‍ന്ന റഷ്യന്‍ ടാങ്കുകളും മറ്റും തിരക്കിട്ട് പുതുക്കിപ്പണിയുകയാണ്.
ഉക്രെയിന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറിയ റഷ്യന്‍ സേന ബഖ്മുത്, അവ്ദിവ്ക ദിശകളില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.ഉക്രേനിയന്‍ വ്യോമസേന കഴിഞ്ഞ ദിവസം 15 ദൗത്യങ്ങളിലായി റഷ്യന്‍ ആയുധ സംഭരണ കേന്ദ്രങ്ങളും രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു.
കൂടാതെ, ഉക്രേനിയന്‍ മിസൈല്‍, പീരങ്കി യൂണിറ്റുകള്‍ 12 റഷ്യന്‍ കമാന്‍ഡ് പോസ്റ്റുകള്‍, 17 സൈനിക യൂണിറ്റുകള്‍, നാല് ആയുധ ഡിപ്പോകള്‍, കൂടാതെ ഇരുപതിലധികം മറ്റ് പ്രധാന ശത്രു കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തു.
Summary: Four Russian helicopters were shot down by the Ukrainian Air Force within 18 minutes. The incident took place in southern Ukraine. This was revealed by the press service of the Ukrainian Air Force.
COMMENTS