Daya Bhayi stops her strike
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ദയാബായി. സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന വിശ്വാസത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദയബായി വ്യക്തമാക്കി. എന്നാല്‍ നിരാഹാര സമരമാണ് അവസാനിപ്പിക്കുന്നതെന്നും ആവശ്യങ്ങള്‍ നടപ്പിലാകുംവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 18 ദിവസമായി ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരമിരിക്കുകയായിരുന്നു. എന്നാല്‍ ആദ്യമൊക്കെ സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെയും അവര്‍ നിരാഹാരം തുടര്‍ന്നു.
എന്നാലിപ്പോള്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ അവര്‍ക്ക് ശക്തമായ പിന്തുണയുമായെത്തിയപ്പോള്‍ സര്‍ക്കാര്‍ അയയുകയും വീണ ജോര്‍ജ് അടക്കമുള്ള മന്ത്രിമാര്‍ ആശുപത്രിയിലെത്തി സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു.
Keywords: Daya Bhayi, Strike, Government
COMMENTS