Congress president final candidate list release today
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നു മണിയോടെ അവസാനിക്കും.
അതേസമയം ശശി തരൂര്‍ എം.പി പത്രിക പിന്‍വലിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ അദ്ദേഹം തന്നെ രംഗത്തെത്തി. എന്തുതന്നെ വന്നാലും പത്രിക പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് കേരളത്തിലെ നേതാക്കളുടെ പിന്തുണയില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എല്ലാവരും ഹൈക്കമാന്‍ഡ് പിന്തുണയുള്ള നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധി അടക്കമുള്ള ചുരുക്കംചില നേതാക്കള്‍ ശശി തരൂരിന് പരസ്യ പിന്തുണ നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം എല്ലാ പ്രതിസന്ധികളിലും പ്രചാരണവുമായി ശശി തരൂര്‍ മുന്നോട്ടുതന്നെയാണ്. ഇന്നും നാളെയും മുംബൈയിലാണ് അദ്ദേഹത്തിന്റെ പ്രചാരണം.
Keywords: Congress president, Candidate list, Today
COMMENTS