CM & ministers Europe tour started
കൊച്ചി: പത്തു ദിവസത്തോളമുള്ള യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു. ഈ മാസം 13 വരെയാണ് സന്ദര്‍ശനം. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലേക്കാണ് യാത്ര.
ഇന്നു രാവിലെ 3.45 ന് കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയെ മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാന്‍ എന്നിവര്‍ അനുഗമിക്കും.
നോര്‍വേയിലെ ദുരന്തനിവാരണ പ്രവര്‍ത്തന മാതൃക പരിചയപ്പെടുക, മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യം. ആരോഗ്യമേഖലയെക്കുറിച്ച് മനസ്സിലാക്കാനായി ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും പോകുന്നുണ്ട്.
Keywords: Europe tour, CM, Ministers
COMMENTS