Central minister V.Muraleedharan is against CM
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി ജനങ്ങളുടെ ചെലവില്‍ കുടുംബത്തോടൊപ്പം വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനം മൂന്നരലക്ഷം കോടിയുടെ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ കുടുബത്തോടൊപ്പം വിദേശത്ത് ഉല്ലാസയാത്ര നടത്തുന്ന നീറോയാണ് പിണറായി വിജയനെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവിലാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബത്തെ കൊണ്ടുപോകുന്നുണ്ടെന്നോ വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്നോ ഒന്നും അറിയിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു രാജ്യവുമായും കാരാര്‍ ഒപ്പിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാരല്ല യാത്രയുടെ ചെലവ് വഹിക്കുന്നതെന്നു പറയുമ്പോള്‍ ഏതു കുത്തക മുതലാളിമാരാണ് ചെലവ് വഹിക്കുന്നതെന്ന് തൊഴിലാളിപ്പാര്‍ട്ടിയുടെ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Central minister, CM, Government
COMMENTS