Case against Eldhose Kunnappilli
കൊച്ചി: പീഡന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍ തിരികെയെത്തി. കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മടക്കം. താന്‍ നിരപരാധിയാണെന്നും കോടതിയുടെ മുന്‍പിലിരിക്കുന്ന വിഷയമായതിനാല്‍ കേസിനെക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
തനിക്കെതിരെ ഏതു വകുപ്പുവേണമെങ്കിലും ചുമത്താമെന്നും കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും എല്‍ദോസ് പറഞ്ഞു. നാളെ കോടതിയില്‍ ഹാജരാകുമെന്നും കെ.പി.സി.സി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചിരുന്നതായും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും കോടതിക്കു മുന്നില്‍ തന്റെ അപേക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Eldhose Kunnappilli, Court, Case, Return
COMMENTS