Case against actor Chetan Kumar
ബംഗളൂരു: കന്നഡ നടന് ചേതന്‍ കുമാറിനെതിരെ കേസ്. നടന് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബജ്രംഗ്ദള് നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കന്നഡ സിനിമ കാന്താരയിലെ ഭൂത കോലം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പേ ഇവിടെയുണ്ടായിരുന്ന ആദിവാസികളുടെയിടയിലുണ്ടായിരുന്ന ആചാരമാണിതെന്നുമായിരുന്നു നടന്റെ വിശദീകരണം.
ഇതിനെതിരെയാണ് സംഘടന രംഗത്തെത്തിയത്. പ്രാചീന ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദളിത് സംഘടനാ നേതാക്കളും വ്യക്തമാക്കി.
നടനെതിരെ ഹിന്ദു ജാഗരണവേദികെ എന്ന സംഘടന ഉഡുപ്പിയിലും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഹിജാബ് വിഷയത്തിലും ചേതനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Actor Chetan Kumar, Case, Uduppi
COMMENTS