Subramanian Swami is against Kerala government
ന്യൂഡല്‍ഹി: കേരളത്തില്‍ അഴിമതിക്കെതിരെ കര്‍ശന നിലപാടു സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പരസ്യമായി നീങ്ങുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരള സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്.
ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയെയും അതുവഴി കേന്ദ്രസര്‍ക്കാരിനെ തന്നെയും പ്രതിനിധീകരിക്കുന്ന ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ എന്ന പദവിയുടെ സ്ഥാനം കേരളത്തിലെ ഭ്രാന്തന്മാരയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പരിഹസിച്ചു.
Keywords: Subramanian Swami, Governor, Kerala government, Prime minister


COMMENTS