കൊച്ചി: ചലച്ചിത്ര പരസ്യ - കലാസംവിധായകന്‍ കിത്തോ (82) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച...
കൊച്ചി: ചലച്ചിത്ര പരസ്യ - കലാസംവിധായകന്‍ കിത്തോ (82) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര രംഗത്ത് നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ആര്‍ട്ടിസ്റ്റ് കിത്തോ.
മുപ്പതിലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു. നിരവധി പരസ്യകലാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതോടൊപ്പം തന്നെ സിനിമ നിര്‍മ്മിക്കുകയും കഥയെഴുതുകയും ചെയ്തിട്ടുണ്ട്.
ജേസി, ഐ.വി ശശി എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. `ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.
Keywords: Artist Kitho, Art director, Passed away
COMMENTS