കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജിതിന്റെ ജാമ്യാ...
കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജിതിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
രാഷ്ട്രീയ വിരോധം കൊണ്ട് കെട്ടിച്ചമച്ച കേസാണെന്ന പ്രതിയുടെ വാദം അംഗീകരിച്ചും ചോദ്യംചെയ്യലും മറ്റും പൂര്‍ത്തിയായതിനാല്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയുമാണ് ഹൈക്കോടതി നടപടി.
അതേസമയം കേസില്‍ മറ്റ് മൂന്നു പ്രതികളെക്കൂടി ചേര്‍ക്കാനുണ്ടെന്നും അതിനാല്‍ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.
Keywords: AKG center, Case, High court, Bail
COMMENTS