Again Governor's show cause
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഗവര്‍ണര്‍. ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി പി.എം മുബാറക് പാഷ എന്നിവര്‍ക്കാണ് രാജ്ഭവനില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നവംബര്‍ നാലിനകം വിശദീകരണം നല്‍കാനാണ് നോട്ടീസ്. ഇരുവരുടെയും നിയമനത്തില്‍ യു.ജി.സി ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഒന്‍പത് വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Keywords: Governor, VC, Show cause notice
COMMENTS