Actress Renjini about Vadakkanchery bus accident
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ സര്‍ക്കാര്‍ ബസുകളില്‍ മാത്രമാക്കണമെന്ന് നടി രഞ്ജിനി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ ബസപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളടക്കം ഒന്‍പതുപേരുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് രഞ്ജിനിയുടെ കുറിപ്പ്.
ഇത്തരത്തില്‍ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലത്തിലുള്ള വിനോദയാത്രകള്‍ സര്‍ക്കാര്‍ ബസുകളിലാക്കുന്നതോടെ കൂടുതല്‍ ഭയാനകമായ അപകടങ്ങളെ ഒഴിവാക്കുകയും കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനമുണ്ടാക്കാനുമാകുമെന്നും നടി കുറിച്ചു.
കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ നാട്ടിലുണ്ടായിട്ടും എങ്ങനെയാണ് ഇത്തരം വാഹനങ്ങള്‍ ഓടുന്നതെന്ന് ചോദിച്ച രഞ്ജിനി 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡി.സിയുടെ ബസ് പദ്ധതിക്ക് എന്തു സംഭവിച്ചുവെന്നും ചോദിക്കുന്നുണ്ട്.
Keywords: Actress Renjini, Bus accident, KSRTC, School
COMMENTS