Nayanthara's surrogacy investigation started
ചെന്നൈ: നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ നേടിയതില്‍ അന്വേഷണം ആരംഭിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച് ആന്വേഷണം ആരംഭിച്ചു.
ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പിലെ മൂന്നംഗ സംഘം ചികിത്സ നടന്ന ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ആവശ്യമെങ്കില്‍ നടിയെയും ഭര്‍ത്താവിനെയും ചോദ്യംചെയ്യും.
നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല നയന്‍താര വാടകഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Keywords: Nayanthara, Surrogacy, Investigation
COMMENTS