Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി. എറണാകുളം സെഷന്‍സ് കോടതി തുടരന്വേഷണ റിപ്പോര്‍ട്ട് ശരിവച്ചു. ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരായുള്ള കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ഈ മാസം 31 ന് ഇരുവര്‍ക്കുമെതിരായുള്ള കുറ്റം കോടതി വായിച്ചുകേള്‍പ്പിക്കും. അന്ന് ഇരുവരും കോടതിയില്‍ ഹാജരാകണം.
തെളിവ് നശിപ്പിക്കല്‍ അടക്കം പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമെന്നും അതിനാല്‍ പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന പ്രതികളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതോടെ ബലാത്സംഗ കുറ്റമുള്‍പ്പടെ ദിലീപിനെതിരെയുള്ള കുറ്റങ്ങള്‍ക്ക് പുറമെയാണ് പുതിയ കുറ്റവും ചുമത്തിയിരിക്കുന്നത്.
Keywords: Actress attacked case, Court, Dileep, Sarath

							    
							    
							    
							    
COMMENTS