Actress attacked case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ചകേസില്‍ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി സുപ്രീംകോടതി. വിചാരണകോടതി ജഡ്ജിയോട് വായടയ്ക്കാന്‍ പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതി ദിലീപുമായി ജഡ്ജി സംസാരിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടക്കുന്നതെന്നും അതിനാല്‍ അതിലിടപെടുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നേരത്തെ അതിജീവിതയുടെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Actress attacked case
COMMENTS