`Who should be Gujarat CM candidate?'
അഹമ്മദാബാദ്: ഗുജറാത്തില്‍ ശക്തമായ പ്രചാരണവുമായി ആം ആദ്മി പാര്‍ട്ടി. ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആരാകണമെന്നതിന് `നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൂ' എന്ന ടാഗില്‍ സര്‍വേ ആരംഭിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
നവംബര്‍ 3 വൈകിട്ട് അഞ്ചു മണി വരെയാണ് സമയം. നവംബര്‍ നാലിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനമാകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയുടെ തട്ടകത്തില്‍ ആം ആദ്മി നടത്തുന്നത്.
പഞ്ചാബിലും സമാനമായ പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. അഭിപ്രായ സര്‍വേയിലൂടെ തെരഞ്ഞെടുത്ത ഭഗവന്ത് സിങ് മാനാണ് പഞ്ചാബ് മുഖ്യമന്ത്രിയായത്.
Keywords: AAP, Gujarat, CM candidate, Campaign
 

 
							     
							     
							     
							    
 
 
 
 
 
COMMENTS