V.D Satheesan is against government
കൊച്ചി: സര്‍ക്കാരിന്റെ കെ.ഫോണ്‍ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ വിദേശത്ത് പോയി സംസ്ഥാനത്ത് 300 കോടിയുടെ നിക്ഷേപം കൊണ്ടുവന്നുവെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും കൊണ്ടുവന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു.
അതേസമയം മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അതുകൊണ്ട് എന്തു നേട്ടമുണ്ടായെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും അതില്‍ സി.പിഎം അസ്വസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള അതിര്‍ത്തി കടക്കും വരെ പദയാത്രയ്ക്ക് മികച്ച സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Kfon, CPM
COMMENTS