V.D Satheesan about KSRTC employees strike
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ജോലിചെയ്തതിന്റെ കൂലിക്കായി വിവിധ ഡിപ്പോകളില്‍ സമരംചെയ്യുന്നത് സങ്കടകരമാണെന്നും തൊഴിലാളി സമരങ്ങളില്‍ ഊറ്റംകൊള്ളുന്ന സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യവും വിദ്യാഭ്യാസവും പോലെ തന്നെ സാധാരണക്കാരുടെ അത്യാവശ്യമായ പൊതുഗതാഗതസംവിധാനത്തെ തകര്‍ക്കരുതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലാഭനഷ്ടക്കണക്ക് നോക്കരുതെന്നും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, KSRTC, Government, Onam
COMMENTS