In a significant advance, Ukraine captured the village of Yatskivka in Senadanitsk region from Russian forces
കീവ്: സുപ്രധാനമായൊരു മുന്നേറ്റത്തിലൂടെ യുക്രെയിന്‍ സേനഡനിട്‌സ്‌ക് മേഖലയിലെ യാറ്റ്‌സ്‌കിവ്ക ഗ്രാമം റഷ്യന്‍ സേനയില്‍ നിന്നു പിടിച്ചെടുത്തു.
ബഖ്മുട്ട് മേഖലയില്‍ മുമ്പ് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായി വീണ്ടെടുത്തിരിക്കുകയാണ് യുക്രെയിന്‍ സേന. മാത്രമല്ല, ഇനിയുള്ള മുന്നേറ്റത്തിന് ഈ വിജയം നിര്‍ണായകവുമാണ്.
പ്രതിരോധ സേനാ യൂണിറ്റുകള്‍ ഓസ്‌കില്‍ പട്ടണത്തിന് സമീപപ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. സൈന്യം തന്ത്രപരമായ സ്ഥാനം മെച്ചപ്പെടുത്തുകയാണ്. മെക്കനൈസ്ഡ് ബ്രിഗേഡുകളിലൊന്നിന്റെ യൂണിറ്റുകള്‍ സമയബന്ധിതമായി പുനഃസംഘടിപ്പിക്കാനുമായി. ഇതോടെ, ബഖ്മുത്തിന് തെക്ക് പ്രദേശത്തെ സ്ഥാനങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനും കഴിഞ്ഞു, സായുധ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ മെയിന്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ചീഫ് ഒലെക്സി ഹ്രോമോവ് പറഞ്ഞു.
ഇവിടെ, ഇപ്പോഴും റഷ്യന്‍ സേന ഷെല്ലാക്രമണം തുടരുന്നുണ്ട്. പക്ഷേ, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് യുക്രെയിന്‍ സേന മുന്നേറുന്നുണ്ട്.
കുപിയാന്‍സ്‌ക്, സൈറ്റ്‌സെവ്, നോവോമിഖൈലിവ്ക പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളെ യുക്രെയിന്‍ സേന ചെറുത്തു. ഇതിനൊപ്പം യുക്രെയിന്‍ വ്യോമസേന റഷ്യന്‍ സേനയെ ഉന്നമിട്ട് ഇന്നു മാത്രം പത്തു കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളില്‍ റഷ്യന്‍ സേനയ്ക്കു വലിയ നാശനഷ്ടമുണ്ടായതായാണ് റി്‌പ്പോര്‍ട്ട്.
Summary: In a significant advance, Ukraine captured the village of Yatskivka in Senadanitsk region from Russian forces.
COMMENTS