The world bows to the memory of Queen Elizabeth II. Her body was laid to rest in the Royal Vault at St George's Chapel, Windsor Castle
ലണ്ടന്‍: എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ലോകം ശിരസ്സുനമിക്കുന്നു. വിന്‍ഡ്സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിലെ രാജകീയ നിലവറയില്‍ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി കിടത്തി.
1953ല്‍ അണിയിച്ച രാജകീയ ചിഹ്നങ്ങളായ കിരീടം, അംഗവസ്ത്രം, ചെങ്കോല്‍ തുടങ്ങിയവ ശവപേടകത്തില്‍ നിന്നു നീക്കം ചെയ്ത് ഉയര്‍ന്ന ബലിപീഠത്തില്‍ സ്ഥാപിച്ച ശേഷമായിരുന്നു അന്ത്യകര്‍മങ്ങള്‍. ഇവിടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കു മാത്രമായിരുന്നു പ്രവേശനം.
രാജ്ഞിയുടെ മൂത്ത മകനും പിന്‍ഗാമിയുമായ ചാള്‍സ് മൂന്നാമന്‍ രാജാവ് ശവപ്പെട്ടിയില്‍ ഗ്രനേഡിയര്‍ ഓഫ് ഗാര്‍ഡിന്റെ ക്വീന്‍സ് കമ്പനി ക്യാമ്പ് കളര്‍ സ്ഥാപിച്ചു. പേടകം നിലവറയിലേക്കു താഴ്ത്തിയപ്പോള്‍ വിലാപഗീതം ഉയര്‍ന്നു. ഇതിനായി ഒരാള്‍ മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത്.
As The Queen's Committal Service comes to a close, Her Majesty's Piper plays a lament. pic.twitter.com/4DVIUuCoPO
— The Royal Family (@RoyalFamily) September 19, 2022
രാജ്ഞിയുടെ ശീര്‍ഷകങ്ങള്‍ അവസാനമായി പരസ്യമായി വായിച്ചു: 'അന്തരിച്ച അത്യുന്നതയും, ഏറ്റവും ശക്തയും, ഏറ്റവും മികച്ച ചക്രവര്‍ത്തിയുമായ, എലിസബത്ത് രണ്ടാമന്‍. ദൈവകൃപയാല്‍ യുണൈറ്റഡ് കിംഗ്ഡം ഒഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും മറ്റ് മേഖലകളുടെയും അധിപതി. ടെറിട്ടറീസ് ക്വീന്‍, കോമണ്‍വെല്‍ത്തിന്റെ അദ്ധ്യക്ഷ, വിശ്വാസത്തിന്റെ സംരക്ഷക...
President Droupadi Murmu at the reception hosted by King Charles III of United Kingdom at Buckingham Palace. pic.twitter.com/Og2bkVF1EV
— President of India (@rashtrapatibhvn) September 19, 2022
സംസ്‌കാരം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബിക്കുള്ളില്‍, അഞ്ഞുറോളം പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വിദേശ രാജകുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു സംബന്ധിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായിരുന്നു.
ആചാരപരമായ വസ്ത്രം ധരിച്ച ആയിരക്കണക്കിന് സായുധ സേനാംഗങ്ങള്‍ വിലാപയാത്രയില്‍ സംബന്ധിച്ചു. ലണ്ടനില്‍ വിലാപയാത്ര കടന്നുപോയ വഴിയില്‍ ലക്ഷക്കണക്കിനു പേരാണ് നിരന്നത്.
എലിസബത്ത് രാജ്ഞി സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കൊട്ടാരത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് അന്തരിച്ചത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ നിയമിച്ചു. എലിസബത്ത് രാജ്ഞിക്കു മുന്നില്‍ ചുമതലയേല്‍ക്കുന്ന പതിനഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.Her Majesty The Queen’s coffin makes its final journey down the Long Walk to Windsor Castle for the Committal Service at St George's Chapel. pic.twitter.com/vqczfMENlM
— The Royal Family (@RoyalFamily) September 19, 2022
Summary: The world bows to the memory of Queen Elizabeth II. Her body was laid to rest in the Royal Vault at St George's Chapel, Windsor Castle.
COMMENTS