The High Court took a suo motu case over the violence during the Kerala hartal called by the Popular Front in the name of the NIA probe
സ്വന്തം ലേഖകന്‍
കൊച്ചി: എന്‍ഐഎ പരിശോധനയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഉള്‍ക്കൊള്ളാനാകാത്ത സംഭവങ്ങളാണ് സംസ്ഥാനത്തു നടക്കുന്നതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹര്‍ത്താല്‍ തുടങ്ങിയതിനു പിന്നാലെ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. ഇതിനു പിന്നാലെയാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരെ പുറപ്പെടുവിച്ചിട്ടുള്ള മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്കാതെ ഇത്തരം ഹര്‍ത്താലുകള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്.
ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്ക് എതിരെ ഹൈക്കോടതി ഉത്തരവ് നിലവിലുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പൊതുമുതലിനും സ്വകാര്യ സ്വത്തിനും നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവ് വരുമ്പോഴും സംസ്ഥാനമെമ്പാടും അക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പൊലീസിനു നേരേയും പലേടത്തും അക്രമങ്ങളുണ്ടായി.
Summary: The High Court took a suo motu case over the violence during the Kerala hartal called by the Popular Front in the name of the NIA probe. The court strongly criticized the hartal despite the ban. The court also directed that immediate action be taken to stop the violence. The bench of Justice Jayasankaran Nambiar and Justice Mohammad Niaz pointed out that the events that cannot be contained are happening in the state.
COMMENTS