ദുബായ് : കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ നിസ്സാരന്മാരാക്കിക്കൊണ്ട് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് ജയം. ടോസ് നഷ്...
ദുബായ് : കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ നിസ്സാരന്മാരാക്കിക്കൊണ്ട് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ലങ്ക ഒരു പന്ത് ബാക്കി നില്്‌ക്കെയാണ് മറികടന്നത്.
രണ്ടു തുടര്‍ പരാജയങ്ങളോടെ ഇന്ത്യയുടെ ഫൈനല്‍ സാദ്ധ്യത മങ്ങിയപ്പോള്‍, ലങ്ക രണ്ടു തുടര്‍ ജയങ്ങളോടെ ഫൈനല്‍ സാദ്ധ്യത ഏതാണ്ട് ഉറപ്പിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ ഇന്ത്യയ്ക്കു നല്കിയത്.
ദില്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ദസുന്‍ സനക, ചാമിക കരുണരത്നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (7 പന്തില്‍ 6) രണ്ടാം ഓവറില്‍ സ്പിന്നര്‍ മഹേഷ് തീക്ഷണയ്ക്കു മുന്നില്‍ വീണു. മൂന്നാം ഓവറില്‍ ദില്‍ഷന്‍ മധുശങ്കയുടെ പന്തില്‍ വിരാട് കോലി ക്ലീന്‍ ബൗള്‍ഡ് ആവുക കൂടി ചെയ്തതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.
പിന്നെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ചാമിക കരുണരത്നെ പതിമൂന്നാം ഓവറില്‍ രോഹിതിനെ മടക്കി. 41 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സും സഹിതം 72 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
15-ാം ഓവറില്‍ ദസുന്‍ ഷനകയുടെ ഇരയായി സൂര്യകുമാര്‍ മടങ്ങി. 29 പന്തില്‍ 34 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
പിന്നീട് വലിയ പ്രതീക്ഷയായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് (13 പന്തില്‍ 17) കാര്യമായൊന്നും ചെയ്യാനായില്ല. 19-ാം ഓവറില്‍ ദീപക് ഹൂഡ (4 പന്തില്‍ 3), ഋഷഭ് പന്ത് (13 പന്തില്‍ 17) എന്നിവരെ മധുശങ്ക പുറത്താക്കി.
ഇരുപതാം ഓവറില്‍ ഭുവനേശ്വര് കുമാറിനെ (0) കരുണരത്നെ പുറത്താക്കി. രവിചന്ദ്രന്‍ അശ്വിന്‍ 15 റണ്‍സോടെയും അര്‍ഷ്ദീപ് സിങ് ഒരു റണ്‍സോടെയും പുറത്താകാതെ നിന്നു.
ലങ്കയ്ക്കായി ഓപ്പണര്‍മാര്‍ നല്ല പ്രകടനം തന്നെ കാഴ്ടവച്ചു. പതും നിസ്സങ്ക 37 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ 57 റണ്‍സെടുത്ത് ലങ്കന്‍ ജയത്തിന് അടിത്തറയിട്ടു. ചഹലാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെ അസലങ്കയെ പൂജ്യത്തിനു പുറത്താക്കി ചഹലും ദനുഷ്‌ക ഗുണതിലകയെ ഒരു റണ്‍സിനു മടക്കി അശ്വിനും ഇന്ത്യയ്ക്കു ചെറു പ്രതീക്ഷ പകര്‍ന്നു.
പക്ഷേ, പിന്നാലെ വന്നെ ഭാനുക രജപക്‌സെയും (17 പന്തില്‍ 25), ക്യാപ്ടന്‍ ദസുന്‍ ഷനകയും (18 പന്തില്‍ 33) ചേര്‍ന്ന് ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.
Summary: Sri Lanka thrashed India by six wickets in Asia Cup Super Four, making them look easy in all aspects of the game.
COMMENTS