Southern zonal council meeting
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
കോവളം റാവിസ് ഹോട്ടലില്‍ നടക്കുന്ന മുപ്പതാമത് യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളും പങ്കെടുക്കും. ഇതോടൊപ്പം മറ്റ് ഔദ്യോഗിക പരിപാടികളും അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച, വൈകിട്ട് മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജ് സെന്ററില്‍ നടക്കുന്ന പട്ടികജാതിസംഗമം എന്നിവയില്‍ പങ്കെടുത്തശേഷം രാത്രി എട്ടുമണിയോടുകൂടി അമിതിഷാ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
Keywords: Southern zonal council meeting,
COMMENTS