Sonia Gandhi about congress president election
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മത്സരിക്കുന്ന എല്ലാവരേയും ഒരുപോലെ കാണുമെന്നും തന്റെ സന്ദേശം പാര്‍ട്ടിയുടെ താഴേത്തട്ടുവരെ എത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു.
അശോക് ഗെലോട്ട്, മനീഷ് തിവാരി, ശശി തരൂര്‍ എം.പി എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായതിന് പിന്നാലൊണ് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ 17 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ശശി തരൂര്‍ എം.പി മത്സരിക്കുന്നതിനെതിരെ കേരളത്തില്‍ നിന്നടക്കം നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഗാന്ധി കുടുംബം നിര്‍ത്തുന്ന ആളെ പിന്തുണയ്ക്കാനും കേരള നേതാക്കള്‍ തീരുമാനിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് ശശി തരൂരും വ്യക്തമാക്കിയിരുന്നു.
Keywords: Sonia Gandhi, President election, Oct. 17
COMMENTS