സ്വന്തം ലേഖകന്‍ കൊച്ചി: ഫോര്‍ട്ടു കൊച്ചി തീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വെടിയുണ്ട നാവിക സേന...
സ്വന്തം ലേഖകന്‍
കൊച്ചി: ഫോര്‍ട്ടു കൊച്ചി തീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വെടിയുണ്ട നാവിക സേന ഉപയോഗിക്കുന്ന തോക്കുകളിലേത് അല്ലെന്നും വേട്ടയ്ക്കുപയോഗിക്കുന്ന തോക്കിലേതാണെന്നും സ്ഥിരീകരിച്ചു.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ചെല്ലാനം അഴീക്കല്‍ സ്വദേശി സെബാസ് റ്റിയന്റെ വലതു ചെവിക്കാണ് വെടിയേറ്റത്. 72 കാരനായ സെബാസ്റ്റിയന്റെ പരിക്ക് ഗുരുതരമല്ല. ചെവിയില്‍ ഉരസി വെടിയുണ്ട പോയതുകൊണ്ട് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.
സെബാസ് റ്റിയനെ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍ റഹ്മാന്‍ എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരികയായിരുന്ന സെബാസ്റ്റിയന് ഇന്നു പകല്‍ 12 മണിയോടെയാണ് വെടിയേറ്റത്.
നാവികസേനയുടെ ദ്രോണാചാര്യ നാവിക കേന്ദ്രത്തിന് സമീപമായിരുന്നു വെടിയേറ്റത്. ഈ സമയം വള്ളം തീരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു.
തൊഴിലാളികള്‍ വള്ളം കരയ്ക്കടുപ്പിക്കാനുള്ള തയ്യാറെടുക്കവേ സെബാസ് റ്റിയന്റെ ചെവിക്ക് താഴെ എന്തോവന്ന് തട്ടുകയായിരുന്നു. ആദ്യം കാര്യം മനസ്സിലായില്ല.
മുറിവേറ്റഭാഗത്തു നിന്ന് ചോരയൊഴുകാന്‍ തുടങ്ങി. പിന്നാലെ സബാസ്റ്റിയന്‍ വള്ളത്തില്‍ മറിഞ്ഞുവീണു. ഇതിനു പിന്നാലെയാണ് സമീപത്തുനിന്ന് വെടിയുണ്ട കിട്ടിയത്.
വെടിയുണ്ട പാലീസിന് കൈമാറുകയും കരക്കെത്തിച്ച സെബാസ് റ്റിയനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ദ്രോണാചാര്യയില്‍ നിന്നാണ് വെടിയേറ്റതെന്നാണ് ആദ്യം കരുതിയത്. ഇവിടെ വെടിവയ്പ്പു പരിശീലനം നടക്കാറുണ്ട്.
എന്നാല്‍ നാവിക സേന ഉപയോഗിക്കുന്ന വെടിയുണ്ടയല്ല തൊഴിലാളിക്ക് കൊണ്ടതെന്ന് ഉണ്ട പരിശോധിച്ച സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം നാവിക സേനാ പി ആര്‍ ഒ അതുല്‍ പിള്ള മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
മാത്രമല്ല, വെടിയുണ്ട വേട്ടയ്ക്കുപയോഗിക്കുന്ന തോക്കിലോതാണെന്നു നാവിക സേനാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. വെടിയുണ്ട ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി.
ബോട്ടിലെ തൊഴിലാളികള്‍ ഫിഷറീസ് ഡയറക്ടര്‍ക്കും പൊലീസിനും പരാതിയില്‍ കൊടുത്തു.
Summary: A detailed investigation has been launched into the shooting of a fisherman at Fort Kochi. It was confirmed that the bullet was not from the guns used by the Navy but from a hunting gun.
COMMENTS