Punjabi singer Nirvair Singh passes away
മുംബൈ: പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ് (42) അന്തരിച്ചു. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നിര്‍വെയര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു ജീപ്പ് വന്നിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ നിര്‍വെയര്‍ മരണമടഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൈ ടേണ്‍ എന്ന ആല്‍ബത്തിലെ തേരേ ബിനാ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് നിര്‍വെയര്‍ സിങ്. അദ്ദേഹത്തിന്റെ ഫെറാറി ഡ്രീം, ഹിക് തോക് കേ തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
Keywords: Punjabi Singer Nirvair Singh, Died,
COMMENTS