സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലില്‍ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയേയയും അനുബന്ധ സംഘടനകളെയും കേ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലില്‍ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയേയയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തേയ്ക്കാണ് നിരോധനമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റു ഉപസംഘടനകള്‍.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും കഴിഞ്ഞി ദവസങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കിട്ടിയ റിപ്പോര്‍ട്ട് പരിഗണിച്ച് തീവ്രവാദ സംഘടനയായി കണ്ടാണ് നടപടി.
ഏത് ഭീകര സംഘടനയേയും നിരോധിക്കുമ്പോള്‍ ആദ്യം അഞ്ച് വര്‍ഷത്തേക്കാവും നിരോധനം. പിന്നീട് അത് ട്രിബ്യൂണലില്‍ പുനപ്പപരിശോധിച്ചശേഷമാവും അന്തിമമായി നിരോധിക്കുക.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാന്‍ സംഘടന വിദേശത്തുനിന്നു സാമ്പത്തിക സഹായം സ്വീകരിച്ചു. അല്‍ ക്വയ്ദ ഉള്‍പ്പെടെ സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചുതായി കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായി. സംഘടിതമായി രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ കലാപം സൃഷ്ടിക്കാനും ശ്രമമുണ്ടായി.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ സംഘടന നടത്തി. ഇതിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു.
സംഘടന ഏറെ വ്യാപിച്ചിരിക്കെ, ഇനിയും നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസ്സസമാവുമെന്നും എന്‍ഐഎയും ഇഡിയും നല്കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സെപ്തംബര്‍ 22, 27 തീയതികളില്‍ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിവിധ സംസ്ഥാന പൊലീസ് സേനകളും നടത്തിയ റെയ്ഡുകളില്‍ നിന്നു ലഭിച്ച വിവരങ്ങളെല്ലാം സംഘടനയ്ക്ക് എതിരായിരുന്നു.
ചൊവ്വാഴ്ച കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടാതെ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, അസം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.
ഇതുവരെ 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതയാണ് വിവരം. ഇന്നലെ കര്‍ണാടകത്തില്‍ മാത്രം റെയ്ഡില്‍ 45 പേര്‍ അറസ്റ്റിലായെന്നാണ് വിവരം.
മഹാരാഷ്ട്രയില്‍ നിന്ന് ആറു പേരെയും അസം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് 12 പേരെ വീതവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.
കേരളത്തില്‍ സംഘടന നടത്തിയ ഹര്‍ത്താലിലുണ്ടായ വ്യാപക അക്രമവും സംഘടനയും തീവ്രവാദ സ്വഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ പ്രതിഷേധങ്ങളും അക്രമങ്ങളുമായും ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് രണ്ടാം ഘട്ട റെയ്ഡിനു കാരണമായത്.
COMMENTS