Popilar front harthal tomorrow in Kerala
കോഴിക്കോട്: സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പിഎഫ്‌ഐ സംസ്ഥാന കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആര്‍.എസ്.എസ് എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആരോപണം ഉന്നയിച്ചു.
കേരളം ഉള്‍പ്പടെ 11 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. കേരളത്തില്‍ നിന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ 18 നേതാക്കളാണ് അറസ്റ്റിലായത്. ഇതില്‍ എട്ടുപേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലാണുള്ളത്.
Keywords: Popular front, Harthal, Tomorrow


COMMENTS