As the suspicion that the fisherman was shot from a naval vessel strengthened, the police conducted an inspection at INS Dronacharya in Fort Kochi
സ്വന്തം ലേഖകന്‍
കൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതു നാവിക സേനാ കപ്പലില്‍ നിന്നെന്ന സംശയം ബലപ്പെട്ടതോടെ ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് വിദഗ്ദ്ധന്റെ സഹായത്തോടെ പൊലീസ് പരിശോധന നടത്തി.
സംഭവദിവസം പരിശീലനത്തിന് നാവികസേന ഉപയോഗിച്ച അഞ്ച് തോക്കുകള്‍ ഹാജരാക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു.
നാവിക സേനാ കേന്ദ്രത്തില്‍ നിന്നു തന്നെയാണ് വെടിവയ്പ്പുണ്ടായതെന്ന നിഗമനത്തിലാണ് പൊലീസ്. മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സ്ഥലം നാവിക സേനാ കേന്ദ്രത്തിലെ ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായിട്ടാണ്.
ബുധനാഴ്ച പന്ത്രണ്ടു മണിയോടെയാണ് ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യന് കടലില്‍ വച്ചു വെടിയേറ്റത്. ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി തീരക്കടലിലായിരുന്നു സംഭവം.
നാവികസേനയുടെ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഉന്നം തെറ്റി വന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയില്‍ കൊണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ നേരത്തേ ആരോപിച്ചിരുന്നു.
എന്നാല്‍ വെടിയുണ്ട പരിശോധിച്ചെന്നും ഇത്തരം വെടിയുണ്ട ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു നാവികസേനയുടെ വിശദീകരണം.
മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടില്‍ വന്നപ്പോഴാണ് സെബാസ്റ്റ്യന് വെടിയേറ്റതും ബോട്ടില്‍ നിന്നു തന്നെ വെടിയുണ്ട കിട്ടിയതും.
Summary: As the suspicion that the fisherman was shot from a naval vessel strengthened, the police conducted an inspection at INS Dronacharya in Fort Kochi with the help of a ballistic expert.
COMMENTS