Petition against Bharat Jodo Yatra
കൊച്ചി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗതസ്തംഭനം ഉണ്ടാക്കുന്നതായി ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതിയിലെ തന്നെ അഭിഭാഷകനാണ് പരാതിക്കാരന്‍.
യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായും അതിനാല്‍ യാത്ര ദേശീയപാതയുടെ ഒരു ഭാഗത്തുകൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
യാത്രയ്ക്കുവേണ്ടി പൊലീസ് നല്‍കുന്ന സുരക്ഷയ്ക്ക് പണം ഈടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി, കെ.സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് ഹര്‍ജി. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. അതേസമയം ആലപ്പുഴ ജില്ലയിലെ ഭാരത് ജോഡോ യാത്ര ഇന്ന് അരൂരില്‍ അവസാനിക്കും.
Keywords: High court, Petition, Bharat Jodo Yatra
COMMENTS