സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. തലശ്ശേരി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിനെ സ്പീക്കറാക്കാനും തീരുമാനമായി.
മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രി പദവി ഒഴിഞ്ഞതിനാലാണ് എം.ബി. രാജേഷിനെ ആ സ്ഥാനത്തേയ്ക്കു നിശ്ചയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. എം.ബി രാജേഷ് നാളെ രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച അദ്ദേഹം മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക.
ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് എം വി ഗോവിന്ദന്‍ ആ സ്ഥാനത്തെത്തിയത്.
ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ. രമണിയുടെയും മകനാണ് രാജേഷ്. 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്ധറിലാണ് രാജേഷിന്റെ ജനനം. അച്്ഛന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു.
ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദലും ലോ അക്കാദമിയില്‍ നിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ കേരള സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
കേരള നിയമസഭയുടെ ഇരുപത്തി നാലാമത്തെ സ്പീക്കര്‍ ആയിരിക്കും എ.എന്‍ ഷംസീര്‍.
Summary: After Minister MV Govindan was elected as CPIM State Secretary, Speaker MB Rajesh was appointed as Minister. Thalassery MLA AN Shamsir will be replaced by Rajesh as Speaker. MV Govindan resigned as Minister. The decision was taken at the CPIM state secretariat which met today. Confirming the news, a press release from the CPIM state secretariat also came out.
COMMENTS