Mary Roy passes away
കോട്ടയം: സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പരേതനായ രാജീബ് റോയിയാണ് ഭര്‍ത്താവ്.
ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു മേരി റോയി.
1986 ല്‍ ക്രിസ്ത്യന്‍ പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യഅവകാശം ഉറപ്പുവരുത്തിയ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്ക് വേണ്ടി പോരാടിയ വ്യക്തിയെന്ന നിലയില്‍ പ്രശസ്തയായ വ്യക്തിയാണ് മേരി റോയി.
Keywords: Mary Roy, Passes away, Activist
COMMENTS