Party members elected Mary Elizabeth Truss as the new Prime Minister of Britain. Lis is coming to the post of Prime Minister by defeating Rishi Sunak
ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിനെ പാര്‍ട്ടി അംഗങ്ങള്‍ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്. ഋഷിക്ക് 60,399 വോട്ട് ലഭിച്ചു.
മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ് ട്രസ്. ഋഷി സുനക് ആയിരുന്നു വോട്ടെടുപ്പിന്റെ ആദ്യ അഞ്ചു ഘട്ടങ്ങളിലും മുന്നിട്ടുനിന്നത്. പക്ഷേ, അവസാന ഘട്ടത്തില്‍ സുനകിനു ചുവടുപിഴച്ചു.
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു ലിസ്്. ഡേവിഡ് കാമറണ്‍, തെരേസ മേയ് മന്ത്രിസഭകളിലും അംഗമായിരുന്നു.
തുടക്കത്തില്‍ ബ്രെക്‌സിറ്റ് വിരുദ്ധ നിലപാട് ആയിരുന്നു ലിസിന്.
മത്സരത്തില്‍ തോറ്റാലും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഋഷി സുനക് പറഞ്ഞു.Ahead of the results on Monday, thank you to the incredible #LizForLeader team and supporters for a fantastic campaign.#ReadyToDeliver pic.twitter.com/MMzHhTP3kr
— Liz Truss (@trussliz) September 2, 2022
എലിസബത്ത് രാജ്ഞി താമസിക്കുന്ന സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും.
രാജി സമര്‍പ്പിക്കാന്‍ ചൊവ്വ രാവിലെ തന്നെ ബോറിസ് ജോണ്‍സന്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോകും. രാജി സ്വീകരിച്ച ശേഷം ലിസിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാര്‍ രാജ്ഞി ക്ഷണിക്കും. രാജ്ഞി പദത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയ എലിസബത്ത് ഇതുവരെ 14 പ്രധാനമന്ത്രിമാരെ ചുമതലയേല്പിച്ചിട്ടുണ്ട്.
Summary: Party members elected Mary Elizabeth Truss as the new Prime Minister of Britain. Lis is coming to the post of Prime Minister by defeating Rishi Sunak, who is of Indian origin. Liz got 81,326 votes. Rishi got 60,399 votes.
COMMENTS