സ്വന്തം ലേഖകന്‍ പാറശാല: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് ലത്തീന്‍ അതിരൂപത പള്ളികളില്‍ ആര്‍ച്ച് ബിഷപ്പിന്റെ ...
സ്വന്തം ലേഖകന്‍
പാറശാല: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് ലത്തീന്‍ അതിരൂപത പള്ളികളില്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു.
നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പൊന്നും കിട്ടുന്നില്ലെന്നും അതിനാല്‍ സമരം കടുപ്പിക്കുന്നുവെന്നുമാണ് ഞായറാഴ്ച കുര്‍ബാനയ്ക്കിടെ വായിച്ച സര്‍ക്കുലറില്‍ പറയുന്നത്.
വിവിധ സംഘടനകളെയും പൊതു ജനങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം സഭയ്ക്കുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമരം കടുപ്പിക്കുന്നത്.
പക്ഷേ, തുറമുഖ പദ്ധതിയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ പിന്നാക്കം പോകാനുമാവില്ല. അതിനാല്‍, സമരക്കാരെ ഏതു വിധത്തിലും സാന്ത്വനിപ്പിച്ചു പദ്ധതി നടത്തിയെടുക്കുയാണ് സര്‍ക്കാരുകള്‍ക്കു മുന്നിലുള്ള വഴി.
COMMENTS