K.Surendran's son's job allegation
തിരുവനന്തപുരം: സി.പി.എമ്മിനു പുറമെ ബി.ജെ.പിയിലും ബന്ധുനിയമന വിവാദം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്റെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനമാണ് വിവാദത്തിലായത്.
ഇയാളെ സയന്‍സ് വിഷയത്തിലുള്ള അടിസ്ഥാന യോഗ്യത മറികടന്ന് എന്‍ജിനീയറിങ് അടിസ്ഥാനമാക്കി പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ മെറിറ്റ് പാലിച്ചാണ് നിയമനമെന്നാണ് സെന്ററിന്റെ വിശദീകരണം.
അതേസമയം ധൃതിപിടിച്ച് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയതും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാത്തതുമാണ് സെന്ററിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.
Keywords: K.Surendran, B.J.P, Son, Allegation
COMMENTS