Koodal police arrested Santhosh who cut off his wife's hand and attacked his father-in-law who came to stop him in Kalanjoor
സ്വന്തം ലേഖകന്‍
പത്തനംതിട്ട : കലഞ്ഞൂരില്‍ ഭാര്യയുടെ കൈ വെട്ടി മാറ്റുകയും തടയാനെത്തിയ ഭാര്യാ പിതാവിനെ വെട്ടുകയും ചെയ്ത സന്തോഷിനെ കൂടല്‍ പൊലീസ് അറസ്റ്റുചെയ്തു.
വിവാഹ മോചനത്തിനു കേസ് കൊടുത്ത കഴിയുന്ന ഭാര്യ വിദ്യയെ കൊലപ്പെടുത്താന്‍ തന്നെയാണ് വീട്ടില്‍ കയറിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.
അഞ്ചു വയസ്സുള്ള മകന്റെ മുന്നിലിട്ടാണ് ഇയാള്‍ ഭാര്യയെ വെട്ടിയത്. സന്തോഷ് സംശയരോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈമുട്ടും ഒരു കൈപ്പത്തിയും പൂര്‍ണമായി അറ്റുപോയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യയുടെ കൈ തുന്നിച്ചേര്‍ത്തെങ്കിലും നില ഗുരുതരമായി തുടരുകയാണ്. വിദ്യയുടെ അച്ഛന് ഏറ്റ മുറിവും മാരകമാണ്.
വീട്ടിനു പിന്നില്‍ ഒളിച്ചിരുന്ന ശേഷമാണ് അടുക്കള വഴി അകത്തു കയറിയതെന്നും പ്രതി പറഞ്ഞു. കൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ മുഖത്തൊഴിക്കാനായി ആസിഡും കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി പത്തു മണിക്കായിരുന്നു സംഭവം. വിദ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും സന്തോഷ് രക്ഷപ്പെടുകയായിരുന്നു.
ഒളിവില്‍ പോയ സന്തോഷിനെ ഇന്നലെ രാത്രി വാഹനം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. സന്തോഷ് മുന്‍പും വിദ്യയെ ക്രൂരമായി അക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വിദ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വെട്ടുമ്പോള്‍ വിദ്യയുടെ അച്ഛന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ കൊലപാതകം ഉറപ്പായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
സന്തോഷ് തുടരെ വെട്ടുകയായിരുന്നുവെന്ന് വിദ്യയുടെ അമ്മ പറഞ്ഞു. മീപത്തെ വീട്ടില്‍ ട്യൂഷനെടുത്ത ശേഷം വീട്ടിലേക്കു വരുമ്പോള്‍ പുറത്തിട്ടു വെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതു നടക്കാതെ വന്നതോടെയാണ് വീട്ടില്‍ കയറി വെട്ടാന്‍ തീരുമാനിച്ചത്.
സന്തോഷും വിദ്യയും തമ്മില്‍ ആറു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ചു താമസിച്ചത്. പിന്നീട് വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
Summary: Koodal police arrested Santhosh who cut off his wife's hand and attacked his father-in-law who came to stop him in Kalanjoor.The accused admitted to the police that he had entered the house to kill his wife Vidya, who had filed a case for divorce.
COMMENTS