K.M Shaji approach court
കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത തുക തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി കോടതിയില്‍. വീട്ടില്‍ നിന്നും വിജിലന്‍സ് റെയ്ഡ് നടത്തി പിടിച്ചെടുത്ത 47 ലക്ഷത്തിലധികം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.
2013 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സി.പി.എം നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയിലാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.
ഇതേതുടര്‍ന്ന് അദ്ദേഹത്തിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തുകയും വീട്ടില്‍ നിന്ന് 47,35,500 രൂപ പിടിച്ചെടുക്കുകയുമായിരുന്നു. എന്നാല്‍ ഈ പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്തതെന്നായിരുന്നു കെ.എം ഷാജിയുടെ മറുപടി. ഈ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: K.M Shaji, Court, Vigilance, Case

							    
							    
							    
							    
COMMENTS