സ്വന്തം ലേഖകന്‍ തിരുവനന്തപുരം : പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് റമോണ്‍ മാഗ്സെസെ പുരസ്‌കാരം നിരാകരിച്ചതെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് റമോണ്‍ മാഗ്സെസെ പുരസ്‌കാരം നിരാകരിച്ചതെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ വ്യക്തമാക്കി.
പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്നു ശൈലജയെ പാര്‍ട്ടി വിലക്കിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
ഇതേസമയം, പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.
പാര്‍ട്ടി കൂട്ടായി എടുത്തതാണ് തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാത്ത ഒരു സന്നദ്ധ സംഘടനയുടെ പുരസ്‌കാരം എന്ന നിലയിലാണ് അതു നിരാകരിച്ചതെന്നും ശൈലജ വ്യക്തമാക്കി.
ഇതുവരെ രാഷ്ട്രീയ നേതാക്കള്‍ക്ക് മാഗ്സെസെ ഫൗണ്ടേഷന്‍ പുരസ്‌കാരം കൊടുത്തിട്ടില്ല. അതു വലിയ പുരസ്‌കാരം തന്നെയാണ്. പക്ഷേ അത്തരമൊരു പുരസ്‌കാരം കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ചയായത്.
ഇത്തരം എന്‍ജിഒകള്‍ മിക്കതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കുന്നവയല്ല. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി അറിയിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ മാത്രം പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും ശൈലജ വ്യക്തമാക്കി.
നിപ, േെകാവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്കയ നേതൃത്വവും പ്രതിബദ്ധതയും പരിഗണിച്ചാണ് ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.
ഏഷ്യയുടെ നോബല്‍ സമ്മാനമായി കണക്കാക്കപ്പെടുന്ന റമോണ്‍ മാഗ്സെസെ പുരസ്‌കാരത്തിനു പരിഗണിക്കുന്ന കാര്യം ജൂലായിലാണ് ശൈലജയെ ഫൗണ്ടേഷന്‍ അറിയിച്ചത്. ഇ മയില്‍ വഴി നടന്ന ആശയവിനിമയം ശൈലജ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നേതൃത്വം എത്തുകയായിരുന്നു.
നിപ, കോവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിലൂടെയാണ് സാദ്ധ്യമായതെന്നും അതുകൊണ്ട് വ്യക്തിഗതമായി പുരസ്‌കാരം സ്വീകരിക്കാനാവില്ലെന്നും ശൈലജ മറുപടി നല്‍കി.
അന്തരിച്ച ഫിലിപ്പൈന്‍സ് ഭരണാധികാരി റമോണ്‍ മാഗ്സെസെയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിന് സിപിഎം എതിരായിരുന്നു. കമ്യൂണിസ്റ്റ് ഗറില്ലകളെ കൂട്ടക്കൊല ചെയ്ത നേതാവായാണ് മാഗ്സെസെ ചരിത്രത്തില്‍ അറിയപ്പെടുന്നത്.
പുരസ്‌കാരം നിരാകരിച്ചതിന് നിരവധി ഘടകങ്ങളുണ്ടെന്നും സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന വിവരം എന്‍ജിഒയെ അറിയിച്ചത്.
ഫിലിപ്പീന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മാഗ്സെസെയുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതും അത് നിരസിക്കാനുള്ള ഒരു കാരണമായെന്ന് യെച്ചൂരി ചൂണ്ടികാട്ടി.
Summary: MLA and Former minister KK Shailaja stated that the Ramon Magsaysay award was rejected by the party as a whole. She was reacting to the news that the party banned Shailaja from accepting the award. Shailaja replied that the prevention of Nipah and Covid pandemics was possible through collective intervention and therefore the award cannot be accepted individually.
COMMENTS