Kerala - Karnataka CM meeting
ബംഗളൂരു: മുഖ്യമന്ത്രിതല ചര്‍ച്ചയിലെ കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. കഴിഞ്ഞ ദിവസത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ - കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ കൂടിക്കാഴ്ചയ്ക്ക് ശേഷം കാഞ്ഞാങ്ങാട് - കാണിയൂര്‍ പാതയ്ക്ക് പണം മുടക്കാമെന്ന് കര്‍ണ്ണാടക സമ്മതിച്ചെന്നു കേരളം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ കര്‍ണ്ണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയും കേരളത്തിന്റെ അവകാശവാദം തള്ളുകയുമായിരുന്നു. പരിസ്ഥിതി പ്രാധാന്യമേറിയ സ്ഥലങ്ങളിലൂടെയുള്ള പദ്ധതികള്‍ നടപ്പില്ലെന്ന് ബസവരാജ ബൊമ്മെ വ്യക്തമാക്കിയതോടെ നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശേരി - മൈസൂരു തുടങ്ങിയ റെയില്‍ പദ്ധതികള്‍ അവതാളത്തിലായി.
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. തുടര്‍ന്ന് നാല്‍പ്പത് മിനിറ്റോളം നീണ്ട യോഗത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും താത്പര്യമുള്ള പദ്ധതികള്‍ മാത്രമാണ് ചര്‍ച്ചചെയ്തതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Keywords: Kerala, Karnataka, CM meeting, Tweet
COMMENTS