Kerala assembly ruckus case
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുനേതാക്കള്‍ ബുധനാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചുകേള്‍ക്കുന്നതിനായാണ് മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ കോടതിയില്‍ ഹാജരാകുന്നത്.
വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, സി.കെ സദാശിവന്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നീ ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. നേരത്തെ പല പ്രാവശ്യം കേസ് പരിഗണിച്ചിട്ടും ഇവര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ഇവര്‍ക്ക് അന്ത്യശാസനം നല്‍കുകയായിരുന്നു.
Keywords: Assembly ruckus case, Tomorrow, Court
COMMENTS