Kerala assembly ruckus case in court today
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഇ.പി ജയരാജന്‍ ഒഴികെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. ഇതേതുടര്‍ന്ന് കേസ് 26 ലേക്ക് മാറ്റി. അന്ന് ഇ.പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. 2015 ല്‍ അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കള്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.
നേരത്തെ കേസില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നും കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Court, Kerala assembly ruckus case, E.P Jayarajan
COMMENTS