K.C Venugopal has been urgently called by Sonia Gandhi
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. വേണുഗോപാലിന്റെ സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിനെ സോണിയ വിളിച്ചിരിക്കുന്നത്.
സംഘടനാപരമായ ആവശ്യങ്ങള്‍ക്കായാണെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം വീണ്ടും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പായിരിക്കുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, മനീഷ് തിവാരി, ശശി തരൂര്‍ എം.പി എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
രാഹുല്‍ ഗാന്ധി തന്നെ അദ്ധ്യക്ഷനായി വരണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം. അതിനായി പ്രമേയം പാസാക്കും. അതേസമയം രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
Keywords: Sonia Gandhi, K.C Venugopal, KPCC, Election
COMMENTS