Kattakkada KSRTC issue
തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റ പ്രേമനന്റെ മകള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ചു നല്‍കി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തന്നെ കാര്‍ഡ് വീട്ടിലെത്തിക്കുകയായിരുന്നു.
കണ്‍സഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വീണ്ടും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രേമനനും മകള്‍ക്കും മര്‍ദ്ദനമേറ്റത്.
ഈ സംഭവം വിവാദമാവുകയായിരുന്നു. ഇതുസംബന്ധിച്ച് പ്രേമനന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
Keywords: KSRTC, Concession issue, Kattakkada
COMMENTS