High court stays Civic Chandran's case judge-s transfer
കൊച്ചി: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ജാമ്യ ഉത്തരവിറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി.
ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് കാരണം സ്ഥലംമാറ്റാനാകില്ലെന്ന ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അപ്പീല്‍ അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ജാമ്യ ഉത്തരവില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നതടങ്ങിയതായിരുന്നു ഉത്തരവ്. ഇത് വന്‍വിവാദമായതിനെ തുടര്‍ന്ന് ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
ഇത് ചട്ടവിരുദ്ധമാമെന്നും ലേബര്‍ കോടതിയിലേത് ഡെപ്യൂട്ടേഷന്‍ തസ്തികയാണെന്നും അവിടേക്ക് മാറ്റണമെങ്കില്‍ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണെന്നുമായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വാദം.
Keywords: High court, Civic Chandran, Judge, Stay
COMMENTS